കൃഷ്ണ തുളസിയും ആരോഗ്യവും

ലാമിയേസിയ സസ്യ കുടുംബത്തിൽ ഉൾപ്പെട്ട കൃഷ്ണതുളസിയുടെ ശാസ്ത്രീയ നാമം ഒസിമ സാങ്റ്റം ആണ്. ബാക്ടീരിയയും വൈറസും പ്രതിരോധിക്കാൻ കഴിയുന്ന ഔഷധസസ്യമാണ് കൃഷ്ണതുളസി. കൃഷ്ണതുളസിയിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ എന്ന ഘടകം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ മികച്ചതാണ്. ആൻറി ഓക്സിഡന്റുകൾ ധാരാളമുള്ള കൃഷ്ണതുളസി ഇട്ട് വെച്ച വെള്ളം കുടിക്കുന്നത് കാൻസർ എന്ന മാരക രോഗത്തെ വരെ പ്രതിരോധിക്കുന്നു.

തുളസിയില ഇട്ടു വെച്ച വെള്ളം കുടിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാം. തലേ ദിവസം ഒരു കൈപിടിയോളം കൃഷ്ണതുളസി ഒരു ഗ്ലാസ് വെള്ളത്തിലിട്ട് വച്ച് ഇത് വെറും വയറ്റിൽ കുടിച്ചാൽ അസിഡിറ്റി ഭേദമാകും. അയൺ സമ്പുഷ്ടമായ അടങ്ങിയിരിക്കുന്ന ഈ തുളസി വിളർച്ച പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ കൃഷ്ണതുളസി 10 ഇല വീതം ദിവസവും ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്.

വിട്ടുമാറാത്ത ചുമയും ജലദോഷവും അകറ്റുവാൻ കൃഷ്ണ തുളസിയുടെ ഇല ചതച്ച് പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് പലവട്ടം കഴിച്ചാൽ മതി. കൃഷ്ണ തുളസിയുടെ നീര് തലയിൽ പുരട്ടിയാൽ മൈഗ്രൈൻ ഇല്ലാതാക്കാം. നെഞ്ചിലെയും, തലയിലെയും എത്ര പഴകിയ കഫവും ഇല്ലാതാക്കുവാൻ തുളസിയുടെ നീരും ഇഞ്ചി നീരും സമൂലം എടുത്ത് സേവിച്ചാൽ മതി. പ്രാണികൾ കടിക്കുന്നതും മൂലമുണ്ടാകുന്ന ചൊറിച്ചിലും, നീർക്കെട്ടും ഇല്ലാതാക്കുവാൻ കൃഷ്ണതുളസിയുടെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചിട്ടാൽ മതി. കൃഷ്ണ തുളസി ഇലയും, കയ്യോന്നിയും ചുവന്ന കറ്റാർവാഴയും വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേച്ചാൽ അകാലനര, താരൻ, മുടികൊഴിച്ചിൽ തുടങ്ങിയവ പൂർണമായും പരിഹരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *