മുടി കറുക്കാന്‍ നീലയമരി കൊണ്ട് പ്രകൃതിദത്ത ഡൈ

മുടി നര, അതായത് അകാല നര ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായമാകുമ്പോള്‍ ഇത് സാധാരണയെങ്കിലും ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യങ്ങളാലും മുടിയിടെ പരീക്ഷണങ്ങളാലുമെല്ലാം തന്നെ മുടി പെട്ടെന്ന് നരയ്ക്കുന്നത് പതിവായിട്ടുമുണ്ട്. മുടി നര അകറ്റാന്‍ പലരും എളുപ്പത്തില്‍ പ്രയോഗിയ്ക്കുന്ന ഒന്നാണ് ഡൈ എന്നത്. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കൃത്രിമ ഡൈകള്‍ ഉപയോഗിച്ച് മുടി കറുപ്പിയ്ക്കും. എന്നാല്‍ താല്‍ക്കാലിക ഫലം നല്‍കുമെങ്കിലും ഇതു വരുത്തുന്ന പാര്‍ശ്വ ഫലങ്ങള്‍ പലതാണ്. ഇതിനുള്ള പരിഹാരമെന്നത് സ്വാഭാവികമായ വഴിയുപയോഗിയ്ക്കുകയെന്നതാണ്. ദോഷം വരുത്താത്ത ഒരു ഡൈ നമുക്ക് വീട്ടില്‍ തന്നെ നിര്‍മിച്ച് ഉപയോഗിയ്ക്കാം. തികച്ചും പ്രകൃതിദത്ത ചേരുവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. നീലയമരി.

പയർ വർഗ്ഗത്തിൽ പെടുന്ന ഒരു കുറ്റിച്ചെടിയാണ്‌ നീലയമരി. ഉഷ്ണകാലാവസ്ഥയുള്ള ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ കൂടുതൽ കാണപ്പെടുന്നതെങ്കിലും, ലോകത്തെമ്പാടും പഴയകാലങ്ങളിൽ ഇത്‌ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഈ ചെടിയിലടങ്ങിയിരിക്കുന്ന ഇൻഡിഗൊ നിറം, ജീൻസ്‌ തുടങ്ങിയ വസ്ത്രങ്ങളുടെ നിറക്കൂട്ടുകൾക്കും മുടി നിറം മാറ്റുന്നതിനും ഉപയോഗിച്ചു വരുന്നു. കേരളത്തിലെ തൊടികളിലും കാടുകളിലും ധാരാളം കണ്ടു വന്നിരുന്ന ഈ ചെടിക്ക്‌ ആയുർവേദത്തിലും സ്ഥാനമുണ്ട്‌.

ഈ മിശ്രിതം തലയില്‍ പുരട്ടുക. നരച്ച ഭാഗത്ത് നല്ലതു പോലെ കൂടുതല്‍ പുരട്ടാം. 3 മണിക്കൂര്‍ ശേഷം ഇത് കഴുകാം. ഇത് സാധാരണ വെള്ളത്തില്‍ കഴുകുക. ഷാംപൂ വേണ്ട. സാധാരണ രീതിയില്‍ ഇതു കഴുകിയാല്‍ മതിയാകും. ഇതിനു ശേഷം മുടിയ്ക്ക് കറുപ്പു നിറം ലഭിച്ചിട്ടുണ്ടാകും. മുടിയ്ക്ക് യാതൊരു ദോഷവും വരുത്തില്ലെന്നു മാത്രമല്ല, മുടി വളരാന്‍ സഹായിക്കുന്ന നല്ലൊരു ഡൈ കൂടിയാണിത്. സാധാരണ ഡൈയേക്കാള്‍ കൂടുതല്‍ കറുപ്പു നില നിര്‍ത്തുന്ന ഒന്നുമാണിത്. യാതൊരു പാര്‍ശ്വ ഫലങ്ങളും മുടിയ്‌ക്കോ ചര്‍മത്തിനോ വരുത്തുന്നുമില്ല.മുടിയുടെ ആരോഗ്യത്തെ കേടു വരുത്തുമെന്ന ചിന്തയും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *