വൈറ്റമിൻ സി ധാരാളമടങ്ങിയിട്ടുള്ള വെള്ളരിക്ക ചർമത്തിന് ഫ്രഷ്നസും നൽകുകയും കരുവാളിപ്പ് അകറ്റുകയും ചെയ്യും. വെള്ളരിക്ക നീരിൽ ഒരു ടേബിൾ സ്പൂൺ അലോവേര ജെൽ ചേർത്ത് മുഖത്തിടാം. ആഴ്ചയിൽ 3 തവണ ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കയും ചെയ്യും.
മുടികൊഴിച്ചില്‍ തടയാൻ വളരെ നല്ലതാണ് കറ്റാര്‍ വാഴ. കറ്റാർവാഴ ജെൽ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. മുടിക്ക് ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍വാഴ. രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. മുടി തഴച്ച് വളരാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴ ജെൽ. താരൻ അകറ്റാൻ നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍വാഴ. കറ്റാർവാഴ ജെൽ, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ സഹായിക്കും.
കറ്റാർവാഴ ജെല്ലിന്റെ മറ്റ് ഗുണങ്ങൾ ഇവയൊക്കെ...
1.മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കും. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ യാണ് ഇതിന് സഹായിക്കുന്നത്.
2. നല്ലൊരു ആന്റി ഏജിംഗ് ക്രീമായി ഉപയോഗിക്കാം. മുഖത്ത് പ്രായം തോന്നാതിരിക്കാന്‍ ഇത് സഹായിക്കും.
3. കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കും. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം.
4. മുഖത്ത് നിറം വര്‍ധിപ്പിക്കാന്‍ കറ്റാര്‍ വാഴ ജെല്‍ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്‍റും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും.
5. മുഖക്കുരു, വരണ്ട ചർമ്മ എന്നിവ അകറ്റാൻ അൽപം കറ്റാർവാഴ ജെല്ലും നാരങ്ങ നീരും ചേർത്ത് മുഖത്തിടാം.