ദിനംപ്രതി അഴുക്ക്, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളോട് പോരാടുകയാണ് നമ്മുടെ ചര്‍മ്മം. ഇത്തരം പ്രതീകൂല ഘടകങ്ങള്‍ ചര്‍മ്മത്തിന് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.അതിനൊരു പരിഹാരമാണ് രക്ത ചന്ദനം. മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍, നിറം മങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളുടെ ഒരു പരിഹാരം തന്നെയാണ് ഇത് വഴി നമുക്ക് ലഭിക്കുന്നത്. ഇത് പ്രധാനമായും ചര്‍മ്മസംരക്ഷണത്തിനും സൗന്ദര്യ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചുവരുന്നു.സുന്ദരവും തിളക്കമുള്ളതുമായ മുഖം നേടാനായി നിങ്ങള്‍ക്ക് രക്തചന്ദനം പല ചേരുവകളുമായും യോജിപ്പിച്ച് ഉപയോഗിക്കാം. വരണ്ട മുഖത്തിന് പരിഹാരമാണ് രക്തചന്ദനവും വെളിച്ചെണ്ണയും യോജിപ്പിച്ച് മുഖത്തു തേക്കുന്നത്.
ഇത് മുഖത്തു പുരട്ടി 10-15 മിനിറ്റിനു ശേഷം മുഖം നന്നായി കഴുകുക. രക്തചന്ദനം ചര്‍മ്മകോശങ്ങള്‍ക്ക് പോഷണം നല്‍കാന്‍ സഹായിക്കുന്നു.രക്തചന്ദനത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് എണ്ണമയമുള്ള ചര്‍മ്മത്തില്‍ ഒരു മാസ്‌ക് രൂപത്തില്‍ പ്രയോഗിക്കാവുന്നതാണ്. ശേഷം ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ചര്‍മ്മ പ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖക്കുരു. മുഖക്കുരു നീക്കാനും മുഖക്കുരു പാടുകള്‍ കുറയ്ക്കുന്നതിനും മുഖക്കുരു മൂലമുണ്ടാകുന്ന ചര്‍മ്മ പ്രകോപനങ്ങള്‍ക്കും മികച്ചതാണ് രക്തചന്ദനം. റോസ് വാട്ടറും രക്തചന്ദനവും കൂട്ടിക്കലര്‍ത്തി നിങ്ങളുടെ മുഖത്ത് ഫെയ്‌സ് പായ്ക്ക് ആയി പ്രയോഗിക്കാവുന്നതാണ്.
ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്താന്‍ രക്തചന്ദനം സഹായിക്കുന്നു.ഒരു ടേബിള്‍ സ്പൂണ്‍ രക്തചന്ദനപ്പൊടി, അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍, രണ്ട് ടേബിള്‍ സ്പൂണ്‍ തൈര്, പാല്‍ എന്നിവ ചേര്‍ത്ത് ഫെയ്‌സ് പായ്ക്ക് നിര്‍മിക്കുക. ഇതെല്ലാം മുഖത്ത് പുരട്ടി വരണ്ടതാക്കുക. പിന്നീട് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. അതോടൊപ്പം തന്നെ രണ്ട് ടേബിള്‍സ്പൂണ്‍ രക്തചന്ദനവും രണ്ടു ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് ഫേസ് പായ്ക്ക് തയ്യാറാക്കി ദിവസവും നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്. രണ്ട് ടീസ്പൂണ്‍ ബദാം ഓയില്‍, നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ, നാലു ടീസ്പൂണ്‍ രക്തചന്ദനപ്പൊടി എന്നിവ ഉപയോഗിച്ച് ഒരു മാസ്‌ക് തയ്യാറാക്കി നിങ്ങള്‍ക്ക് മുഖത്തു പുരട്ടാവുന്നതാണ്. ഇങ്ങനെ പല തരത്തില്‍ രക്ത ചന്ദനം ഉപയോഗിച്ച് നമുക്ക് ജര്‍മ്മന്‍ സംരക്ഷിക്കാവുന്നതാണ്.