Benefits of sunflowerseed

സൂര്യകാന്തി വിത്തുകള്‍ മികച്ച ആരോഗ്യത്തിന് എങ്ങനെ കഴിക്കാം

ദൈനംദിന ഭക്ഷണക്രമത്തില്‍ കൃത്യമായ പോഷക ആഹാരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായ ആഹാര രീതികളാണ് ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യമായി ഉള്ളത്. ഭക്ഷണത്തിനൊപ്പം അണ്ടിപ്പരിപ്പ് പോലെയുള്ള പലതരം നട്ട്‌സുകള്‍ ധാന്യങ്ങളുമൊക്കെ പലരും ശീലമാക്കാറുണ്ട്. ആരോഗ്യകരമായ ലഘുഭക്ഷണമായി പലരും വ്യത്യസ്തമായ വിത്തുകളും ഇപ്പോള്‍ ശീലമാക്കാറുണ്ട്. ഇത്തരത്തില്‍ ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ വിത്താണ് സൂര്യകാന്തിയുടേത്. ദൈനംദിനം ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഇത് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യും.
ഏറെ പോഷകഗുണങ്ങളുള്ള സൂര്യകാന്തി വിത്തുകള്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുകയും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. മുടി വളര്‍ച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സിങ്ക് വളരെയധികം സഹായിക്കും.

പോഷകഗുണങ്ങള്‍ വളരെയധികം അടങ്ങിയിട്ടുണ്ടെങ്കിലും ദിവസവും 30 ഗ്രാം മാത്രം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായി കഴിക്കുന്നത് ശരീര ഭാരം കൂട്ടാന്‍ സാധ്യതയുണ്ട്.രാവിലെ ഓട്‌സ് കഴിക്കുന്നവരാണെങ്കില്‍ അതിനൊപ്പം സൂര്യകാന്തി വിത്തുകള്‍ ചേര്‍ക്കാം. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന്റെ ഉറവിടം തന്നെ ഈ വിത്തുകളാണ്. നാരുകള്‍ കൊണ്ട് സമ്പുഷ്ടമാണിത്. ദീര്‍ഘനേരം വിശപ്പില്ലാതിരിക്കാനും അങ്ങനെ അമിതഭാരം കുറയ്ക്കാനും സഹായിക്കും.

പച്ചക്കറികള്‍ ഉപയോഗിച്ച് ചാര്‍ കറികള്‍ ഉണ്ടാക്കുമ്പോള്‍ അതിലേക്ക് ഇവ ചേര്‍ക്കാം. പച്ചക്കറികള്‍ വറുക്കുമ്പോള്‍ അതിനൊപ്പവും ചേര്‍ക്കാവുന്നതാണ്.
ബ്രോക്കോളി, ബീന്‍സ്, ഉള്ളി മുതലായ ചില പച്ചക്കറികള്‍ക്കൊപ്പം സൂര്യകാന്തി വിത്തുകളും വറുക്കുക പൊരിഞ്ഞ ശേഷം കഴിക്കാവുന്നതാണ്.നിങ്ങളുടെ പ്രിയപ്പെട്ട സ്മൂത്തിയില്‍ നിങ്ങള്‍ക്ക് സൂര്യകാന്തി വിത്തുകള്‍ മിക്‌സ് ചെയ്യാം. വ്യായാമത്തിന് മുമ്പായി സ്വയം ഊര്‍ജ്ജസ്വലമാക്കുക അല്ലെങ്കില്‍ സൂര്യകാന്തി വിത്തുകളുടെ ഗുണങ്ങള്‍ ആസ്വദിക്കാന്‍ രാവിലെ ഇത് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *