കുഞ്ഞുങ്ങൾക്കായി 5 ആരോഗ്യകരമായ പ്രകൃതിദത്ത ഭക്ഷണങ്ങൾ

നമ്മൾ എല്ലാവരും നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ അതീവ ശ്രെദ്ധലുകൾ ആണ് ,പ്രത്യാകിച്ചും ഭക്ഷണകാര്യത്തിൽ,കുഞ്ഞുങ്ങൾക് കൊടുക്കുവാൻ കഴിയുന്ന 5 പ്രകൃതിദത്ത ഭക്ഷണങ്ങൾ നമ്മുക് നോക്കാം :

  • കൂവപൊടി
  • കുന്നംകായ പൊടി
  • നവധാന്യം പൊടി
  • നവര അരിപ്പൊടി
  • റാഗി പൊടി

തുടങ്ങി ആരോഗ്യകാരമായ ഭക്ഷണങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾക് എങ്ങനെയല്ലാം പ്രയോജനകരം ആകുന്നു അന്ന് നമ്മുക് നോക്കാം

കൂവപൊടി

കുഞ്ഞുങ്ങൾക് കൊടുക്കാവുന്ന ഉത്തമമായ അന്നജമാണ്   കൂവ പൊടി, ഇത് അമ്മയുടെ പാലിന് പകരമായി കണക്കാക്കപ്പെടുന്നു. കുട്ടികൾ കായി ഉള്ള  അനുയൊജ്യ ഭക്ഷണക്രമംമാണ് കൂവ പൊടി. വെള്ളവും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയും ശരിയാക്കുന്നു. ഇത് കുട്ടികൾക്ക് കൂടുതൽ സ്വീകാര്യമാണ്. ഇത് കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്.

കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ തലച്ചോറിന്റെ വളർച്ചയ്ക്ക്  കൂവപ്പൊടി സഹായിക്കുന്നു .ചൂട് കാലങ്ങളിൽ ആയിരിക്കും കൂവപ്പൊടി കൊറേക്കൂടി ഉത്തമമംകുന്നത്  കാരണം കൂവപ്പൊടി ശരീരത്തെ തണുപ്പിക്കുന്നു ,മാത്രവുമല്ല കുഞ്ഞുങ്ങൾക് ശരിയായ രീതിൽ ഉറക്കം നല്കാൻ കൂവപ്പൊടി സഹായിക്കുന്നു

കുന്നംകായ പൊടി  

പോഷക ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് കുന്നംകായ പൊടി. സസ്യ-അധിഷ്ഠിത പ്രോട്ടീനുകളും ഇരുമ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. പൊട്ടാസ്യവും മറ്റ് സുപ്രധാന പോഷകങ്ങളും അടങ്ങിയതാണ് ഇത്. ദഹിപ്പിക്കാൻ എളുപ്പമാണ്, സാധാരണ വാഴപ്പഴം പോലെ ചുമയും ജലദോഷവും ഉണ്ടാകില്ല.കുഞ്ഞുങ്ങളിൽ ആരോഗ്യകരമായ തലച്ചോറിന്റെ വളർച്ചയ്ക്ക് ഇത് സഹായിക്കുന്നു.

ഇത് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് തികച്ചും പ്രകൃതിദത്തവും മികച്ചതുമായ ആദ്യത്തെ ഭക്ഷണമാണ് കുഞ്ഞുങ്ങൾക്ക് ചുമയോ ജലദോഷമോ ഉണ്ടാക്കാത്തതിനാൽ എല്ലാ സീസണിലും ഇത് നൽകാം, കൂടാതെ ഇമ്മ്യൂണിറ്റി ബൂസ്റ്ററും ഭാരം വർദ്ധിപ്പിക്കുന്നതുമായ ഭക്ഷണമാണ് ഇത്.എളുപ്പത്തിൽ ദഹിക്കുന്ന ആദ്യകാല ഭക്ഷണം, ചുമയോ ജലദോഷമോ ഉണ്ടാക്കില്ല. കുഞ്ഞുങ്ങളിൽ ആരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

 

നവധാന്യം   പൊടി

നവധാന്യ പൊടി ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് .ആയൂർവേദ പരമായ ഭക്ഷണരീതിയാണിത. നവധാന്യ പൊടി എല്ലാ പ്രായത്തിലുമുളവർക്  കഴിക്കാവുന്ന പരമ്പരാഗത ആരോഗ്യ മിശ്രിതമാണ്. പ്രേത്യകിച്ചും നമ്മുടെ കുട്ടികൾക്കു കൊടുക്കാവുന്ന ഉത്തമമായ  ഭക്ഷണമാണ് നവധാന്യം

ധാന്യങ്ങൾ, പയറ്, എണ്ണക്കുരു എന്നിവയുടെ അദ്വിതീയമായ മിശ്രിതമാണ് നവാധ്യം, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഏഴാം മാസം തൊട്ട് കുഞ്ഞുങ്ങകൾക്ക് കൊടുക്കേണ്ട ആരോഗ്യകരമായ ഭക്ഷണമാണ് നവധാന്യ കുറുക്ക്. അഞ്ചുവയസ്സിനുള്ളിൽ ഇടയ്ക്കെങ്കിലും തയാറാക്കി കൊടുക്കുന്നത് നല്ലതാണ്.മുതിർന്ന കുട്ടികൾക്കും കൊടുക്കാം.

നവര അരിപ്പൊടി

ആരോഗ്യകരമായ ആയുർവേദ ഭക്ഷണമാണ് നവര .കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് നവര . മുലയൂട്ടൽ മെച്ചപെടുത്താൻ അമ്മമാർ നവര ഭക്ഷണം കഴിക്കുന്നത് നല്ലതന്നു ആയൂർവേദ ആരോഗ്യ ആചാര്യൻമാർ  നിർദ്ദേശിക്കുന്നു

കുട്ടികൾക്കു നവര അരിപൊടി ഭക്ഷണം കൊടുക്കുന്നത് വളരെ ഉചിതമാണ് ഇത് അവരുടെ ശരീര ഭാരം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് പ്രകൃതിദത്ത ഉർജ്ജസ്രോതസും കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ മുലകുടി നിർത്തുന്ന ഭക്ഷണവുമാണ് .ഈ ഔഷധ അരിയും അരിപ്പൊടിയും  പല രോഗങ്ങളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നു, പശുവിൻ പാലിൽ ചേർത്തുണ്ടാക്കുന്ന  നവര കഠിനമായ മുലയൂട്ടൽ മെച്ചപ്പെടുത്തുന്നു. വിളർച്ച ബാധിച്ച കുട്ടികൾക്കു ഇത് അനുയോജ്യമാണ്. ആയുർവേദ ചികിത്സകൾക് ഉപയോഗിക്കുന്ന നവര കുഞ്ഞുങ്ങൾക് വിശപ് ശമിപ്പിക്കുന്നതിന് സഹായിക്കുന്നു .ശരീരഭാരം വര്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു

റാഗി  പൊടി

കുഞ്ഞുകൾക് കൊടുക്കാൻ കഴിയുന്ന പ്രകൃതിദത്തമായ ഭക്ഷണമാണ് റാഗിപ്പൊടി .റാഗിയിൽ  അടങ്ങിരിക്കുന്ന പോഷകങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചക് സഹായിക്കുന്നു .ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് റാഗി പൊടി. ഇതിൽ കാൽസ്യം, നല്ല കാർബണുകൾ, അമിനോ ആസിഡുകൾ, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിരിക്കുന്നു.

ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണമാണ് റാഗി ,അതുകൊണ്ട്തന്നെ ചൂട് കൂടുതൽ ഉള്ള കുഞ്ഞുങ്ങൾക് ഇത് ഉത്തമമാണ്. പ്രകൃതിദത്ത ഇരുമ്പിന്റെ മികച്ച ഉറവിടമാണ് റാഗി, അതിനാൽ വിളർച്ച ബാധിച്ച കുട്ടികൾക്കും ഹീമോഗ്ലോബിൻ അളവ് കുറവുള്ളവർക്കും ഇത് ഒരു അനുഗ്രഹമാണ്.  ഉയർന്ന അളവിലുള്ള ഫൈബർ കോമ്പിനേഷൻ ആമാശയ സംബന്ധമായ രോഗങ്ങളിൽ നിന്ന്  സംരക്ഷിക്കുന്നു.

 

കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണം 100% ശുദ്ധവും സ്വാഭാവികവുമായിരിക്കണം. ശരിയായ പോഷകമൂല്യമുള്ള ഭക്ഷണരീതി കുട്ടിക്കാലത്തെ അമിത വണ്ണം തടയുവാൻ സഹായിക്കും. കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തുടക്കത്തിനായി അവർക്കു ശരിയായ ഭക്ഷണം നൽകുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് തികഞ്ഞ അറിവുണ്ടായിരിക്കണം.

നിങ്ങളുടെ കുഞ്ഞിന് ആറുമാസം കഴിഞ്ഞാൽ ഏതെങ്കിലും തരത്തിലുള്ളഖര ഭക്ഷണം നൽകുവാൻ ഏറ്റവും അനുയോജ്യമായ പ്രായം. അതിനാൽ,6 മാസം കഴിഞ്ഞ് അല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞ് കട്ടിയുള്ള ഭക്ഷണത്തിന്തയ്യാറാകുമ്പോൾ ഈ പോഷക പൊടി കുഞ്ഞുങ്ങൾക്ക് നൽകാം.

 

Leave a Reply

Your email address will not be published. Required fields are marked *