നേന്ത്രക്കായ പൊടി

നേന്ത്രക്കായ പൊടി

കുഞ്ഞുങ്ങൾക്ക് പ്രകൃതിദത്ത ഭക്ഷണമായി കൊടുക്കാവുന്ന ഒന്നാണ്
നേന്ത്രക്കായ പൊടി അഥവാ ഏത്തക്കായ പൊടി. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും കേരളത്തിൽ പരമ്പരാഗതമായി ശിശുക്കൾക്ക് കൊടുക്കാനുതയുമായ ഒരു പ്രകൃതിദത്ത ഭക്ഷണമാണ് നേന്ത്രക്കായ പൊടി.

കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭകഷണത്തിന്റെ പോഷകമൂല്യത്തെ കുറിച്ച് മിക്ക മാതാപിതാക്കൾക്കും ആശങ്കകൾ ഉണ്ടാകാറുണ്ട്.... ഏതു തരം ഭക്ഷണത്തിലാണ് ശരിയായ പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നത്? ആറു മാസം പ്രായമായാൽ കുഞ്ഞുങ്ങൾക്കുള്ള ശരിയായ ഭക്ഷണ രീതി എന്താണ്? കുട്ടിയുടെ കട്ടിയാഹാരം ആരംഭിക്കുന്നതിനുള്ള ശരിയായ സമയം ഏതാണ്?
എന്നിങ്ങനെയുള്ള നിരവധി ആശങ്കകളും ചോദ്യങ്ങളും ഒട്ടുമിക്ക
മാതാപിതാക്കളിലും സ്വാഭാവികമായും ഉണ്ടാകാവുന്നതാണ്.
കുഞ്ഞിനെ പാലൂട്ടുന്നതു മുതൽ കട്ടിയാഹാരം നൽകുന്നത് വരെയുള്ള സമയം തികച്ചും ആവേശകരവും പ്രധാനപെട്ടതുമാണ്.

ശരിയായ പോഷകമൂല്യമുള്ള ഭക്ഷണരീതി കുട്ടിക്കാലത്തെ അമിത വണ്ണം തടയുവാൻ സഹായിക്കും. കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തുടക്കത്തിനായി അവർക്കു ശരിയായ ഭക്ഷണം നൽകുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് തികഞ്ഞ അറിവുണ്ടായിരിക്കണം. നേന്ത്രക്കായ പൊടി കുട്ടികൾക്ക് ഭക്ഷണമായി കൊടുക്കുന്നത് കൊണ്ടുള്ള

നേന്ത്രക്കായ പൊടിയുടെ ഗുണങ്ങൾ

  • ഇത് കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്
    സഹായിക്കുന്നു.
  • പൊട്ടാസ്യവും മറ്റ് സുപ്രധാന പോഷകങ്ങളും അടങ്ങിയ ആഹാരമാണ്
    നേന്ത്രക്കായ പൊടി.
  • ഇത് ദഹിക്കാൻ എളുപ്പമാണ്മുള്ള ആഹാര പാതാർത്ഥമാണ്, സാധാരണ
    വാഴപ്പഴം പോലെ ചുമയും ജലദോഷവും കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്നില്ല.
    നേന്ത്രക്കായ പൊടി ശിശുക്കളിലെ ആരോഗ്യകരമായ തലച്ചോറിന്റെ
    വളർച്ചയ്ക്ക് സഹായിക്കുന്നു.

നിങ്ങൾക്ക് എപ്പോഴാണ് അസംസ്കൃത നേന്ത്രക്കായ പൊടി കുഞ്ഞുങ്ങൾക്ക് ഭക്ഷണമായി നൽകുവാൻ കഴിയുക?

നിങ്ങളുടെ കുഞ്ഞിന് ആറുമാസം കഴിഞ്ഞാൽ ഏതെങ്കിലും തരത്തിലുള്ള
ഖര ഭക്ഷണം നൽകുവാൻ ഏറ്റവും അനുയോജ്യമായ പ്രായം. അതിനാൽ,
6 മാസം കഴിഞ്ഞ് അല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞ് കട്ടിയുള്ള ഭക്ഷണത്തിന്
തയ്യാറാകുമ്പോൾ ഈ പോഷക പൊടി കുഞ്ഞുങ്ങൾക്ക് നൽകാം.
നേന്ത്രക്കായ പൊടി ഇത്തരത്തിലുള്ള ശിശു ഭക്ഷണം തയാറാക്കുവാൻ വളരെ
നല്ല ഒന്നാണ്. ഇത് ഉപയോഗിച്ചു വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ
കുഞ്ഞുങ്ങൾക്കായി പ്രകൃതിദത്ത സൂപ്പർ ഫുഡ് ഉണ്ടാക്കാവുന്നതാണ്.

ഇതിനായി രണ്ടു ടേബിൾ സ്പൂൺ നേന്ത്രക്കായ പൊടി ഒരുകപ്പ് വെള്ളത്തിൽ
നന്നായി ലയിപ്പിച്ചതിനു ശേഷം ചെറിയ ഫ്ളൈയിംമിൽ ചൂടാക്കുവാൻ
വക്കുക, നന്നായി ചൂടായതിനു ശേഷം കരുപ്പെട്ടി അല്ലെങ്കിൽ പനം ചക്കര
ചേർത്ത് ഇളക്കിയതിനുശേഷം തീ ഓഫ് ചെയ്യുക. ഇനി ചൂടാറിയതിനു ശേഷം
അര സ്പൂൺ നെയ്യ് ചേർത്ത് ഫീഡിങ് ബോട്ടിലിൽ നിറച്ചു നിങ്ങളുടെ
കുഞ്ഞിന് കൊടുക്കാവുന്നതാണ്.
നേന്ത്രക്കായ പൊടിയുടെ മറ്റുചില ഔഷധഗുണങ്ങളും, ആരോഗ്യ മൂല്യങ്ങളും,
ശാസ്ത്രീയ ഉപയോഗങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
 കൃത്രിമമായ ചേരുവകൾ ഒന്ന് ഇലാത്തതിനാൽ തന്നെ
മുതിർന്നവരുടെയും കുട്ടികളുടെയും രോഗ പ്രതോരോധ ശേഷി
വർദ്ധിപ്പിക്കുന്നു.
 പോഷകസമൃദ്ധമായ നേന്ത്രക്കായ പൊടി കുട്ടികളുടെ ശരീര ഭാരം
വർധിപ്പിക്കുവാൻ സഹായിക്കുന്നു.
 മിൽക്ക് ഷേക്ക് ഉണ്ടാക്കുവാനും, ശിശുക്കളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ
ഉണ്ടാക്കുവാനും കൂടാതെ കേക്ക് ബിസ്‌ക്കറ് എന്നിവ ഉണ്ടാക്കുവാനും
നേന്ത്രക്കായപ്പൊടി ഉപയോഗിക്കുന്നു.
 ആരോഗ്യ ഗുണമുള്ള ധാതുക്കളും, സൂക്ഷ്മ പോഷകങ്ങളും നാരുകളും
നേന്ത്രക്കായ പൊടിയിൽ വളരെ ഉയർന്നതോതിൽ അടങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *