ഓസ്റ്റിയോപോറോസിസ് എന്ന രോഗത്തെ എങ്ങനെ തടയാം

അസ്ഥിയിലെ ധാതു സാന്ദ്രത ( Bone Mineral Density :BMD) ശോഷണത്താൽ എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്(Osteoporosis). ഇത് ഒരു നിശ്ശബ്ദ രോഗമാണ്. എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിഞ്ഞതിനു ശേഷം മാത്രമായിരിക്കും അസ്ഥിസാന്ദ്രത കുറഞ്ഞത്‌ കണ്ടുപിടിക്കപ്പെടുന്നത്.

ഓസ്റ്റിയോപോറോസിസിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാനും രോഗത്തെ തടയാനുമുള്ള ഭക്ഷണങ്ങൾ ആണ്  താഴെ പറുന്നത്

  • റാഗി പൊടി
  • നവര അരിപൊടി
  • നവധാന്യം പൊടി

ഈ മൂന്നു  ഭക്ഷണ പദാർത്ഥങ്ങൾ എങ്ങനെ എല്ലാം സഹായിക്കുന്നു എന്ന്  താഴെ കൊടുത്തിരിക്കുന്നു.

റാഗി പൊടി

പോഷക ഗുണങ്ങളാൽ സമ്പന്നമാണ് റാഗി പൊടി. പൊട്ടുന്ന അസ്ഥികൾ, ഓസ്റ്റിയോപൊറോസിസ്, വിളർച്ച, പ്രമേഹം തുടങ്ങിയ ഒന്നിലധികം രോഗങ്ങൾക്കുള്ള ചികിത്സയായി റാഗി പൊടി പ്രവർത്തിക്കുന്നു. വിറ്റാമിൻ ഡി ,കാൽസ്യം എന്നിവയുടെ അഭാവം മൂലമാണ് ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നത്. തുടക്കത്തിൽ തന്നെ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഇവ.

റാഗിപ്പൊടിയിൽ കാൽസ്യം, നല്ല കാർബണുകൾ, അമിനോ ആസിഡുകൾ, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിരിക്കുന്നു, അതുകൊണ്ട് തന്നെ റാഗി പൊടി നമ്മുടെ അനുദിന ജീവിതത്തിൽ ഉപയോഗിച്ചാൽ അത് നമ്മുടെ അസ്ഥികളെ ബലപ്പെടുത്തുകയും അസ്ഥി തേയിമാനം,അസ്ഥികൾ പൊട്ടുക  എന്നീ  അവസ്ഥകളിൽ നിന്നെല്ലാം  സംരക്ഷിക്കുന്നു

. 100 ഗ്രാം റാഗിയിൽ 330 മുതൽ 350 മില്ലിഗ്രാം വരെ കാൽസ്യം അടങ്ങിയിട്ടുണ്ട്. അസ്ഥി ആരോഗ്യം മെച്ചപ്പെടുത്താൻ റാഗി കഴിക്കുന്നത് ഉത്തമമാണ്.

നവര അരിപൊടി

കേരളത്തിൽ പരമ്പാഗതമായ രീതിയിൽ കൃഷിചെയ്തു വരുന്ന ഔഷധഗുണമുള്ളഒരു നെല്ലിനമാണ് നവര, നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഒന്നാണ് നവര . സന്ധിവാതം, പക്ഷാഘാതം, ന്യൂറോളജിക്കൽ പരാതികൾ, പേശികളുടെ അപചയം, എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് തടയുകയും ചെയ്യുന്നു.

പൊട്ടാസ്യം, ഫോസ്‌ഫറസ്‌, കാൽസ്യം,മഗ്നീഷ്യം,കാര്ബോഹൈഡ്രേയേറ്റ് , സോഡിയം ...തുടങ്ങി പോഷകങ്ങളാൽ സമ്പന്നമാണ് നവര അരിപൊടി ഇവ എല്ലുകൾക് ബലം നൽകുകയും രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയുംചെയുന്നു

നവധാന്യം പൊടി

ധാന്യങ്ങൾ, പയറ്, എണ്ണക്കുരു എന്നിവയുടെ അദ്വിതീയമായ മിശ്രിതമാണ് നവാധ്യം, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. പരമ്പരാഗത ഭക്ഷണം ആ.യുർവേദം, സിദ്ധ തുടങ്ങിയ വൈദ്യശാസ്ത്രം - ഭക്ഷണവും മരുന്നായി ഉപയോഗിക്കുന്നു . പ്രധാന ലക്ഷ്യം രോഗശമനം തടയുക രോഗം പ്രതിരോധിക്കുക എന്നിവയാണ്.

നവധാന്യ പൊടിയിൽ ഒരുപാട് പോഷകഗുണങ്ങൾ ഉണ്ട്, എല്ലുകളെ  ബലപെടുത്തുന്ന വിറ്റാമിൻ  ഡി,കാൽസ്യം എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. 9 ധാന്യങ്ങൾ അടങ്ങിരിക്കുന്നതിനാൽ അതിൻറെ എല്ലാ  ഔഷധഗുണങ്ങളും പൂർണമായി നവധാന്യ പൊടിയിൽ ഉൾകൊള്ളുന്നു.

അസ്ഥികൾ ദുർബലമാകുമ്പോൾ, ഒടിവുകൾ പതിവായി സംഭവിക്കുന്നു, പ്രായത്തിനനുസരിച്ച് അവ സുഖപ്പെടുത്താൻ കൂടുതൽ സമയമെടുക്കും.നട്ടെല്ലിലെ അസ്ഥികൾ തകരാൻ തുടങ്ങുമ്പോൾ ഇത് തുടരുന്ന വേദനയ്ക്കും പൊക്കം നഷ്ടപ്പെടുന്നതിനും ഇടയാക്കും. തകർന്ന ഇടുപ്പിൽ നിന്ന് കരകയറാൻ ചില ആളുകൾ വളരെയധികം സമയമെടുക്കുന്നു, മറ്റുള്ളവർക്ക് ഇനി സ്വതന്ത്രമായി ജീവിക്കാൻ കഴിയില്ല. തുടങ്ങി ഗുരുതരമായ പ്രേശ്നങ്ങൾ ഓസ്റ്റിയോപോറോസിസ് എന്ന രോഗംമൂലം ഉണടാകുന്നു,ഇതിൽ നിന്നെല്ലാം രക്ഷ നേടാനും നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും ഈ ഭക്ഷണങ്ങൾ എല്ലാം ഉപോയോഗികം ...

 

Leave a Reply

Your email address will not be published. Required fields are marked *