ചെമ്പരത്തി നമ്മുടെ നാട്ടില്‍ സുലഭമമായി ലഭിക്കുന്ന ഒന്നാണ്. ഔഷധ ഗുണങ്ങളാകട്ടെ പറഞ്ഞാലൊട്ട് തീരുകയുമില്ല. എന്നാല്‍ നമ്മുടെ കയ്യെത്തും ദൂരത്ത് ലഭിക്കുന്ന ചെമ്പരത്തിയ്ക്ക് നാം പലപ്പോഴും ഒരു വിലയും നല്‍കാറില്ല.
പക്ഷേ നമ്മുടെ അമ്മയും മുത്തശ്ശിമാരും ഇപ്പോഴും ചെറുപ്പവും സുന്ദരികളുമായി ഇരിക്കുന്നതിന്റെ രഹസ്യമൊക്കെ ചെമ്പരത്തിയിലാണ് എന്നതാണ് സത്യം. ആരോഗ്യ കാര്യത്തിലും ചെമ്പരത്തി അത്ര മോശമല്ല. ചെമ്പരത്തി ചായയിയിലുള്ള ഗുണം എത്രയെന്ന് പറഞ്ഞറിയിക്കാനാവാത്തതാണ്.അതൊക്കെ പോട്ടെ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രയാസപ്പെടുന്നത് മുടി കൊഴിച്ചിലു കൊണ്ടാണ്. ചെമ്പരത്തി ഉപയോഗിച്ച് മുടി കൊഴിച്ചില്‍ തടയാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നു നോക്കാം
സാധാരണയായി കേശസംരക്ഷണത്തിനായി മാത്രമാണ് നാം ചെമ്പരത്തി പൂവും ഇലകളുമൊക്കെ ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ മുടിയുടെ സംരക്ഷണത്തിന് മാത്രമല്ല, ആരോഗ്യപരമായി നോക്കിയാലും നിറയെ അത്ഭുത ഗുണങ്ങൾ നൽകുന്നവയാണ് ചെമ്പരത്തിയുടെ പൂവും ഇലകളുമൊക്കെ. ആന്റിഓക്‌സിഡന്റുകളും അവശ്യ സംയുക്തങ്ങളായ ആന്തോസയാനിൻസ്, ഫ്ലേവനോയ്ഡുകൾ എന്നിവ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുള്ള നമ്മുടെ സ്വന്തം ചെമ്പരത്തി പൂവ്.
സുന്ദരമായ ചുവനം നിറമുള്ള ചെമ്പരത്തി നമ്മുടെയൊക്കെ വീട്ടുവളപ്പിൽ വളരെ സാധാരണമായി കാണുന്ന ഒരു സസ്യമാണ്. എന്നാൽ, മനോഹരമായ ഒരു അലങ്കാര പുഷ്പം എന്നതിനേക്കാൾ ഉപരിയായി ഇവയ്ക്ക് മറ്റ് പല ആരോഗ്യ ഗുണങ്ങളുമുണ്ട് എന്ന കാര്യം പലർക്കും അറിയില്ല.. ആന്റിഓക്‌സിഡന്റുകളും ആന്തോസയാനിനുകൾ പോലുള്ള അവശ്യ സംയുക്തങ്ങളും ആരോഗ്യഗുണങ്ങളുള്ള ഫ്ലേവനോയ്ഡുകളും ചെമ്പരത്തിയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.
മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നു
ചതച്ച ചെമ്പരത്തി ഇലകൾ പണ്ടുമുതലേ മുടി കഴുകുന്നതിനായി ഒരു കേശ സംരക്ഷണ കൂട്ടായി ഉപയോഗിക്കുന്നു. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ തലമുടിയുടെ ആരോഗ്യകരമായ വളർച്ച നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ തലമുടി ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകുന്നത് ഗുണകരമാണ്.